വളപട്ടണത്ത് കാർ അപകടം, കാറിലുണ്ടായിരുന്നവരെ കുറിച്ച് വിവരമില്ല




വളപട്ടണം: ദേശീയപാതയില്‍ കാര്‍ അപകടത്തില്‍ പെട്ടു. ഫോര്‍ഡിന്റെ ഫോര്‍ റജിസ്‌ട്രേഷന്‍ കാറാണ് അപകകടത്തില്‍ പെട്ടത്.ഇന്നു  പുലര്‍ച്ചെയാണ് സംഭവം.
കണ്ണൂരില്‍ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. ദേശീയപാതയില്‍ ഹരി ടിമ്പേഴ്‌സിനടുത്തു വെച്ച് മറിഞ്ഞ കാര്‍ താഴേക്ക് പതിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറില്‍ രണ്ടു പേരുണ്ടായിരുന്നു.ഇവര്‍ക്ക് സാരമായ പരുക്കില്ലെന്നാണ് കരുതുന്നത്. വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച വിവരമൊന്നുമില്ല. വാഹനം മാറ്റാനുള്ള നടപടിയെടുക്കുകയാണെന്നും ഉടമകളാരും ഇതു വരെ ബന്ധപ്പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.