തലശ്ശേരി പൊന്യത്ത്സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം

തലശേരിക്കടുത്ത് പൊന്ന്യം സറാമ്പിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് .വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം .തലശേരി ഇരിട്ടി റൂട്ടിലോടുന്ന കെ.എൽ .58 ,Q 8388 നമ്പർ കാസനോവ ബസ്സാണ് അപകടത്തിൽപ്പെട്ടത് .എതിർദിശയിൽ നിന്നും വന്ന ബസിനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് റോഡിന്റെ ഇടത് വശത്തേക്ക് വെട്ടിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് റോഡരികിൽ ഓവുചാലിനായി സ്ഥാപിച്ച സ്ലാബുകളും മതിലും ഇടിച്ചു തകർക്കുകയായിരുന്നു .അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു,

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ തലശേരിയിലെ ആശുപത്രികളിൽ എത്തിച്ചത് .ആരുടേയും പരിക്ക് ഗുരുതരമല്ല .ബസിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാർ പരാതിപ്പെട്ടു

No comments

Powered by Blogger.