ഇന്നലെ കീച്ചേരിയിലെ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

പാപ്പിനിശ്ശേരി: കീച്ചേരി ദേശീയപാതയില്‍ ഓട്ടോറിക്ഷക്ക് പിന്നില്‍ ബസ്സിടിച്ചതിനേ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോറിക്ഷാഡ്രൈവര്‍ മരിച്ചു. പാപ്പിനിശ്ശേരി വിളക്കണ്ടം റോഡിലെ ചീര്‍മോടന്‍ രവീന്ദ്ര(60)നാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് രണ്ടര മണിക്ക് കീച്ചേരിയില്‍ വച്ച് അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ രവീന്ദ്രനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ എട്ടുമണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍. ഓട്ടോറിക്ഷയില്‍ ഒരു വയസ്സുള്ള കുട്ടിയടക്കം മൂന്ന് യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ഒരു പോറല്‍ പോലുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഭാര്യ: ചന്ദ്രിക. മക്കള്‍: രജിന്‍, രജിഷ. മരുമകന്‍: സനന്ദ്. സഹോദരങ്ങള്‍: രമാവതി (തൃശൂര്‍), ശ്യാമള, അജിത.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.