തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് : തിരുവനന്തപുരത്ത് നിന്നും 7 മണിക്കൂർ കൊണ്ട് കണ്ണൂരെത്താം

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് . ഇതോടെ ഏഴ്മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം എന്നതാണ് പ്രത്യേകത.
പുതിയ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനാണ് സര്‍വീസ് നടത്തുന്നത് കൂടി എത്തുന്നു. കണ്ണൂര്‍ തിരുവനന്തപുരം പാതയിലാണ് ഈ അതിവേഗ ട്രെയിന്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരത്തു നിന്നും രാവിലെ ആറു മണിക്ക് പുറപ്പെട്ടാല്‍ ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരില്‍ എത്തും. തിരികെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്.
ഇത് 10 മണിയോടെ തിരുവനന്തപുരത്തേക്കും എത്തും. ഈ വേഗത തന്നെയാണ് ട്രെയിനിന്റെ പ്രത്യേകത.
2018 ജനുവരിയോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. എല്ലാ കോച്ചുകളും ഏസി ചെയറുകളായാണ് ഒരുങ്ങുന്നത്.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പരിക്ഷണ ഓട്ടം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ടിക്കറ്റില്‍ ഭക്ഷണത്തിന്റെ നിരക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.