മാനന്തവാടി മുനിസിപ്പാലിറ്റി ജൈവ സാക്ഷരതാ യജഞം സമാപിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, എം ഇ സ്  കോളേജ് കുത്തുപറമ്പ, എൻ എ എം  കോളേജ്  കല്ലിക്കണ്ടി, മേരിമാതാ കോളേജ് എന്നിവർ   സംയുക്തമായി മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നടത്തിയ സമ്പൂർണ്ണ ജൈവ സാക്ഷരതായജ്ഞo സമാപിച്ചു. മുനിസിപ്പാലിറ്റിയെ സമ്പൂർണ  ജൈവസാക്ഷരതാ മുനിസിപ്പാലിറ്റിയായുള്ള പ്രഖ്യാപനം ഉടനെതന്നെ ഉണ്ടാവുമെന്ന് മുനിസിപ്പാലിറ്റി ചെയർമാൻ അറിയിച്ചു. ക്യാമ്പിന്റെ ഭാഗമായി മുനിസിപ്പാലിറ്റി നൽകിയ നീർത്തട വികസന വിവര ശേഖരണ ഫോറം എം ഇ സ് കോളേജ് പ്രോഗ്രാം ഓഫീസർ മുനിസിപ്പാലിറ്റി ചെയർമാന് കൈമാറി.ചടങ്ങ് മുനിസിപ്പാലിറ്റി ചെയർമാൻ വി ആർ പ്രവീജ് ഉദ്ഘടാനം ചെയ്‌തു പ്രോഗ്രാം ഓഫീസർ മുഹമ്മദ്‌ ജാബിർ എം കെ അധ്യക്ഷനായി . വൈസ് ചെയർപെർസൺ പ്രദീപ ശശി, കൗൺസിലർ ബിജു പി ടി, വർഗീസ്, വോളന്റീർസ് വിഷ്ണു എംപി, യൂസുഫ് പി, വൈഷ്ണവ്, നിസാം എന്നിവർ സംസാരിച്ചു...

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.