പാനൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 5 ആര്‍ എസ് എസ് പ്രവര്‍ത്തകരെ പാനൂര്‍ പോലീസ് പിടികൂടി.

തലശ്ശേരി: പാനൂരില്‍ സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 5 ആര്‍ എസ് എസ് പ്രവര്‍ത്തകരെ പാനൂര്‍ പോലീസ് പിടികൂടി. കൂറ്റേരിയിലെ റോഷിത്ത്(22), വള്ളങ്ങാട് സ്വദേശികളായ പ്രജോഷ് (30), കേളോത്ത് താഴെ കുനിയില്‍ നവനീത് (24), അമല്‍രാജ് (20), എലാങ്കോട്ടെ വടക്കയില്‍ സത്യന്‍ (39) എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സി പി എം പ്രവര്‍ത്തകനായ പാലക്കൂലിലെ അഷ്‌റഫിനെ വെട്ടിക്കൊലപ്പെടാന്‍ ശ്രമിച്ച കേസിലാണ് സത്യനെ പിടികൂടിയത്. ഡി വൈ എഫ് ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി എം പി ബൈജു, സി പി എം ബ്രാഞ്ച് സെക്രട്ടറി വിജീഷ് എന്നിവരെ വള്ളങ്ങാട് വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മറ്റ് പ്രതികളെ പിടികൂടിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.