പാനൂരില്‍ സം​ഘ​ർഷം, 5 പേര്‍ക്ക് വെട്ടേറ്റു.

പാനൂരിന് സമീപം ക​ണ്ണം​വെ​ള്ളി​യി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷം. അഞ്ച് പേർക്ക് വെട്ടേറ്റു. നാ​ല് സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നുമാണ് വെ​ട്ടേ​റ്റത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണംവെ​ള്ളി​യി​ലെ മു​ത്തേ​ട​ത്ത് താ​ഴെകു​നി​യി​ൽ റോ​ജി (19) നും ​സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ക​ണ്ണംവെ​ള്ളി​യി​ലെ റി​ജി​ൽ, ശ്രീ​രാ​ഗ്, വി​ബി​ൻ, ഷൈ​ൻ എ​ന്നി​വ​ർ​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ അ​ർ​ദ്ധ​രാ​ത്രി 12 ഓ​ടെ ക​ണ്ണം​വെ​ള്ളി ക​ല്ലു​ള്ളപു​ന​ത്തി​ൽ മ​ട​പ്പു​ര ഉ​ത്സ​വ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ക്ര​മ വി​വ​ര​മ​റി​ഞ്ഞ് ചൊ​ക്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ​സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ണംവെ​ള്ളി പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.