ഉ​രു​വ​ച്ചാ​ൽ പ​ഴ​ശി​യി​ൽ നി​ന്നും കൂ​ത്തു​പ​റ​മ്പി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കി​ടെ​ യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു

മ​ട്ട​ന്നൂ​ർ: ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ അ​ഞ്ച​ര പ​വ​ൻ താ​ലി​മാ​ല ക​വ​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ ഉ​രു​വ​ച്ചാ​ൽ പ​ഴ​ശി​യി​ൽ നി​ന്നും കൂ​ത്തു​പ​റ​മ്പി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കി​ടെ​യാ​ണു പ​ഴ​ശി​യി​ലെ സ​തി​യു​ടെ താ​ലി​മാ​ല ക​വ​ർ​ന്ന​ത്.
കൂ​ത്തു​പ​റ​മ്പ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ഇ​റ​ങ്ങി പാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് താ​ലി​മാ​ല ന​ഷ്ട​മാ​യ​ത് സ​തി അ​റി​യു​ന്ന​ത്. ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് ബ​സു​ക​ളിൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലു മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​തി കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​ല​ശേ​രി-​മ​ട്ട​ന്നൂ​ർ റൂ​ട്ടി​ൽ പോ​ക്ക​റ്റ​ടി​യും പി​ടി​ച്ചു​പ​റി​യും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.