420 കിലോമീറ്റർ വെറും 6 മണിക്കൂർ കൊണ്ട്. കേരളം വീണ്ടും തലയുയർത്തി നിൽക്കുന്നു.

ആംബുലൻസ് ഡ്രൈവർ സജി

മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ നിന്നും എറണാകുളം ലേക് ഷോർ ആശുപത്രീയിലേക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പെണ്കുട്ടിയെയുമായി പറന്ന ആംബുലൻസ് ന്ന തടസമില്ലാതെ കടന്നു പോകാൻ വഴിയൊരുക്കി മഞ്ചേശ്വരം തലപ്പാടി മുതൽ എറണാകുളം വരെ ഉറക്കമൊഴിഞ്ഞ് ഈ മിഷനു വേണ്ടി ഒരമ്മ പെറ്റ മക്കളെ പോലെ കേരളം ഒന്നിച്ചു .
9:30 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലൻസ് 6 മണിക്കൂർ കൊണ്ട് 3:30 ന് എറണാകുളത്തെത്തി. 7 മണിക്കൂറായിരുന്നു കണക്കു കൂട്ടിയ സമയം. അതിനും 1 മണിക്കൂർ മുമ്പ്.!
ഈ മിഷനുമായി സഹകരിച്ച ഉറക്കമൊഴിച്ചു വഴിയോരങ്ങളിൽ കാത്തു നിന്ന് സർവ്വവും സഹകരിച്ച, പ്രാർത്ഥിച്ച കേരളത്തിലെ ഓരോ പ്രദേശത്തെയും ജനങ്ങൾക്കും, നിരവധി സന്നദ്ധ സംഘടനകൾക്കും ആംബുലൻസ് വർക്കേഴ്സ് യൂണിയൻ,അത് പോലെ സഹകരിച്ച സകല ജനങ്ങൾക്കും പോലീസിനും ഒരായിരം  അഭിനന്ദനങ്ങൾ ..

ഇത് പോലുള്ള ഒത്തൊരുമ, സൗഹാർദ്ധം ഇതാണ് കേരളത്തെ ലോകത്തിന്റെ മുന്നിൽ വേറിട്ടൊരു ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് ..
ഈ സൗഹാർദ്ധം എന്നും നിലനിൽക്കട്ടെ...


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.