നിയന്ത്രണ രേഖയില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. പാക് ആക്രമണം പ്രകോപനമില്ലാതെ.

ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ ഒരുമേജറടക്കം നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രജൗറി ജില്ലയിലെ കെറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. വലിയ ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ മേജർ മൊഹർകർ പ്രഫുല്ല അംബാദാസ്, ലാൻസ് നായിക് ഗുർമെയിൽ സിങ്, ശിപായി പ്രഗത് സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരാണ് ഇവർ. പാക്സൈന്യത്തിന്റെ ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്. പ്രകോപനത്തെ തുടർന്ന് പാക് സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി ഇന്ത്യൻ സൈനികർ ശക്തമായി തിരിച്ചടിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് സൈന്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സൈനിക പോസ്റ്റുകൾക്ക് നേരെ അടുത്തിടെ പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനം പതിവാകുകയാണ്. നവംബർ 16 നാണ് ഇതുനുമുമ്പ് വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിച്ചത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.