കണ്ണൂര്‍ വിമാനത്താവളം നിലവിൽ വരുന്നതോടെ 3000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ 2500 മുതല്‍ 3000 പേര്‍ക്ക് വരെ നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് കിയാല്‍ മാനേജിങ്ങ് ഡയറക്ടറ പി ബാലകിരണ്‍ പറഞ്ഞു. വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെയായിരിക്കും ഇത്. ഇതെല്ലാം കിയാലിന്റെ കീഴിലല്ല, മറ്റ് അനുബന്ധ രംഗങ്ങളിലാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട് തൊഴിലവസരം കൂടുതല്‍ ഉണ്ടാവുക. ഗ്രൗണ്ട് ഹാന്റ്‌ലിങ്ങ് ജീവനക്കാരായാണ് ഏറ്റവും കൂടുതല്‍ പേരെ ആവശ്യമായി വരിക.
എയര്‍ ഇന്ത്യയുടെ അനുബന്ധസ്ഥാപനമായ എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസും സെലിബി ്രൈപവറ്റ് ലിമിറ്റഡുമാണ് ഈ സേവനത്തിന് തെരഞ്ഞെടുക്കപ്പെട്ട് കമ്പനികള്‍. ഇൗ് രണ്ട് കമ്പനികളിലുമായി 1500 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം ഇതിന്റെ മുപ്പതിനായിരത്തോളം പേര്‍ക്ക് നേരിട്ടല്ലാതെയും വിമാനത്താവളവുമായി ബന്ധപ്പെട്ട് തൊഴില്‍സാധ്യതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാര മേഖലയും മറ്റ് വ്യവസായ മേഖലയും കൂടി വികസിച്ചാലേ വിമാനത്താവളത്തിന്റെ യഥാര്‍ഥ പ്രയോജനം ലഭ്യമാകൂ എന്ന് ടൂറിസം ഡയറക്ടര്‍ കൂടിയായ ബാലകിരണ്‍ പറഞ്ഞു.  ഇത് കണ്ടാണ് വിനോദ സഞ്ചാര വികസനത്തിന് പ്രത്യേക പരിഗണന സര്‍ക്കാര്‍ നല്‍കുന്നത്.
വടക്കേ മലബാറിന്റെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പ് പകരാന്‍ ഉതകുന്ന മലബാര്‍ ക്രൂയിസ് പദ്ധതിയും തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയും യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 21ന് നടക്കും. 325 കോടിയുടേതാണ് മലബാര്‍ ക്രൂയിസ് പദ്ധതി. 100 കോടി രൂപ കേന്ദ്രസഹായവും ഇതിന് പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ കേന്ദ്രസഹായത്തിന് കാത്തു നില്‍ക്കാതെ ഈ വര്‍ഷം 37 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 12 ഉപ പദ്ധതികളിലായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ജനുവരിയില്‍ പദ്ധതിക്ക് തുടക്കമാകും. ഇതോടൊപ്പം സഞ്ചാരികള്‍ക്ക് ആവശ്യമായ ഹോട്ടല്‍ സൗകര്യങ്ങളും വികസിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി സംരംഭക പ്രോത്സാഹന പദ്ധതിയടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലബാറിനെ പൊതുവിലും കണ്ണൂരിനെ പ്രത്യേകിച്ചും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.