പെരിങ്ങത്തൂർ പുഴയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു

ബസ് ജീവനക്കാരൻ കതിരൂർ വേറ്റുമ്മൽ സ്വദേശി(ജിത്തു) ജിതേഷ്  (35), ബസ് യാത്രക്കാരായ പ്രജിത്ത്(32), പ്രേമലത (56) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എത്ര പേർ അപകടത്തിൽ പെട്ടുവെന്ന് വ്യക്തമല്ല. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർ അപകടം നടന്നയുടൻ രക്ഷപ്പെട്ടു.പെരിങ്ങത്തൂർ പുഴയുടെ കൈവരി തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. തലശേരി, പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിലേർപെടുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.