അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള കണ്ണൂർ വാർത്തകൾ വാർത്താ പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ സ്വദേശിയായ ഇരു വൃക്കകളും തകരാറിലായ രജിത്തിന്റെ (27) ചികിത്സാ സഹായത്തിനായി 2 ബസ്സുകളുടെ കാരുണ്യ യാത്ര ആരംഭിച്ചു.

കണ്ണൂർ ആശുപത്രി - പുതിയതെരു- വളപട്ടണം റൂട്ടിലോടുന്ന റിഷിത്ത് ബസ് രാവിലെ 7:15 ന് ജില്ലാ ആശുപത്രി സ്റ്റാന്റിൽ വെച്ച് ട്രാഫിക് എസ് ഐ പി വി മോഹനനും, അഴീക്കൽ ഫെറി -കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന റാനിയാസ് (വർണ) ബസ് രാവിലെ 8:05 ന് അഴീക്കൽ ബസ് സ്റ്റാന്റിൽ വെച്ച് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭനും ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ ബേബി ആനന്ദ്, റാഹിദ് അഴീക്കോട്, സമജ് കമ്പിൽ, ബസ്സുടമകളായ റസാഖ്, ഷാജഹാൻ, ചികിൽസ സഹായ കമ്മറ്റി കൺവീനർ യു.സുരേന്ദ്രൻ, സജീവ് അരിയേരി, സി.കെ.രാധാകൃഷ്ണൻ, എം.പി.ഷിജു, കെ.ജയൻ, ഒ.വി.മനോജ്, വിഷ്ണു ചന്ദ്രൻ തുടങ്ങിയവരും  പങ്കെടുത്തു.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും കൂടി 12 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9562077888, 9447088088, 9847788666.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.