അഴീക്കോട് മൈലാടത്തടത്ത് 2 പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു
മൈലാടത്തടം, തെരു സ്വദേശികളായ ഭരതൻ, കമല എന്നിവരെയാണ് ഭ്രാന്തൻ നായയുടെ കടിയേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഴീക്കോട് പഞ്ചായത്ത് തെരുവ് നായ്ക്കൾ കയ്യടക്കിയ സ്ഥിതിയാണ്. പൊതുജനങ്ങൾക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ നാൾക്കുനാൾ പെരുകുകയാണ്.
പാലോട്ട് വയൽ, മൈലാടത്തടം, കൊട്ടാരത്തുംപാറ, കടപ്പുറം റോഡ്, മീൻ കുന്ന്, മൂന്ന് നിരത്ത് പ്രദേശങ്ങൾ തെരുവ് നായകൾ കൈയടക്കിയിരിക്കുന്നു. തെരുവ് നായകളെ പേടിച്ച് പ്രഭാതസവാരി പോലും പലരും ഉപേക്ഷിച്ചിരിക്കയാണ് വാഹന യാത്രികര്‍ക്കും, കാല്‍നടക്കാര്‍ക്കും വെല്ലുവിളിയായാണ് നായ്ക്കളുടെ നിരത്തിലൂടെയുള്ള സഞ്ചാരം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. സ്കൂള്‍ കുട്ടികളും, സ്ത്രീകളുമാണ് കൂടുതലായി തെരുവ് നായകളുടെ ആക്രമണത്തിനിരയാവുന്നത്. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവർ ഏതു നിമിഷവും ഇവയുടെ അക്രമണ ഭീഷണിയിലാണ്. നിരവധി നായ്ക്കള്‍ ഇരുചക്ര വാഹനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നതു മൂലം പലരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്.
വര്‍ഷങ്ങളായി ഈ മേഖലയില്‍ തെരുവു നായ്ക്കളുടെ താവളമാണ്. റോഡരുകില്‍ തള്ളുന്ന കോഴി അവശിഷ്ടങ്ങളും മറ്റും ഭക്ഷിക്കാന്‍ വേണ്ടിയാണ് ഇവ ഇവിടങ്ങളില്‍ തമ്പടിക്കുന്നത്. വീടുകളില്‍ നിന്ന് കോഴി, താറാവ് എന്നിവയെ നായ്ക്കൂട്ടം കൂടുകള്‍ പൊളിച്ച് കൊണ്ടുപോകുന്നതും നിത്യസംഭവമാകുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പാലിക്കുന്ന നിസ്സംഗ മനോഭാവം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉളളതു കൊണ്ട് ധാരാളം വിദ്യാത്ഥികള്‍ യാത്ര ചെയ്യുന്ന വഴികളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലായുള്ളത്. രണ്ട് വർഷം മുൻപാണ് കപ്പക്കടവിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പിഞ്ചു കുഞ്ഞിനെ തെരുവ് നായ കടിച്ചുകീറിയത് എന്തെങ്കിലും അപകടം നടന്നാൽ മാത്രമേ നടപടി ഉണ്ടാകൂ എന്നുള്ളത് വളരെ നിരാശാജനകമാണ്, ജന പ്രധിനിതികളിൽ നിന്നും പൊതുജനം അങ്ങനെയുള്ള ഒരു സമീപനം അല്ല പ്രതീക്ഷിക്കുന്നത്.. അക്രമ കാരികളായ നായ്ക്കളെ പിടികൂടി കൊല്ലാനും മറ്റുള്ളവയെ വന്ദ്യം കരിക്കാനും പഞ്ചായത്ത് 2 വർഷം മുൻപ് എടുത്ത തീരുമാനം പ്രാവർത്തികമായോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.