ജനശക്തി അഴിക്കോടിന്റെ നേതൃത്വത്തിൽ നടത്തുന്ന "വർണോത്സവം 2017" ഞായറാഴ്ച നടക്കും

അകാലത്തിൽ മരണമടഞ്ഞ അഴീക്കോടിന്റ ചിത്രറാണി ചിഞ്ചുഷയുടെ സ്മരണയ്ക്കായുള്ള പ്രൈസ് മണിക്കും ട്രോഫിക്കും, ജനശക്തി ക്ലബ്‌ മുൻ പ്രസിഡന്റ്‌ രാജീവൻ K യുടെ സ്മരണാർത്ഥം ഉള്ള ഗോൾഡ് മെഡലിനും വേണ്ടി നടത്തപെടുന്ന ഉത്തരമേഖലാ ചിത്രരചനാ മത്സരം "വർണോത്സവം 2017" ഡിസംബർ 24 ഞായറാഴ്ച അഴീക്കോട് ഹൈസ്കൂളിൽ വെച്ച് നടക്കും.

പരിപാടിയുടെ ഭാഗമായി ഇന്നലെ വൻ കുളത്ത് വയലിൽ വെച്ച് ചിത്രകാര കൂട്ടായ്മ നടത്തി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.