അഴീക്കോട് ധനേഷ് വധം : 2 ബി ജെ പി പ്രവർത്തകർക്ക് ജീവപര്യന്തം. 7 പേരെ വെറുതെ വിട്ടു.

ഡി.വൈ.എഫ് .ഐ പ്രവർത്തകൻ അഴീക്കോട് മീൻ കുന്നിലെ പുളിക്കാമ്പ്രത്ത് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 2 ബി.ജെ.പി പ്രവർത്തകർക്കാണ് ജീവപര്യന്തം തടവും 30000 രൂപ വീതം പിഴയും വിധിച്ചത് . തലശ്ശേരി അഡീഷണൽസെഷൻസ്കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.


മുടത്തിപ്പാറയിൽ എം.പി പ്രജിൻ ,മുണ്ടച്ചാലിൽ എം .വിജിത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത് .പിഴ അടച്ചില്ലെങ്കിൽ പ്രതികൾ 1 വർഷം കൂടി തടവ് അനുഭവിക്കണം .പിഴ തുക ധനേഷിന്റെ പിതാവിന് നൽകാനും കോടതി ഉത്തരവിട്ടു .കേസിലെ മറ്റ് പ്രതികളായ 7 ബി.ജെ.പി പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു .2008 ജനു.12 നാണ് ധനേഷ് കൊല്ലപ്പെട്ടത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.