കേരളാ ആരോഗ്യ സർവകലാശാലയുടെ സംസ്ഥാന കലോത്സവം: 'ബാൻസുരി' 19ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും

കണ്ണൂർ : 19,20,21 തീയ്യതികളിലായി പരിയാരം മെഡിക്കൽ കോളേജിൽ നടക്കുന്ന കേരളാ ആരോഗ്യ സർവകലാശാലയുടെ സംസ്ഥാന കലോത്സവമായ ബാൻസുരി 2017 ന്റെ ഉദ്ഘാടനം 19 ന് വൈകീട്ട് 4 മണിക്ക് പ്രധാനവേദിയിൽ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ്‌ സിറാജും പരിയാരം മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ. കെ സുധാകരനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ സർവകലാശാലാ വൈസ്ചാൻസിലർ ഡോ. എം.കെ.സി നായർ, ടി.വി രാജേഷ് എം.എൽ.എ, കണ്ണൂർ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി സുമേഷ്‌, ചലച്ചിത്ര സംവിധായകൻ ഡോ.ബിജു, നടൻ നീരജ് മാധവൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 27 മത്സരലോഗോകളിൽ നിന്നും ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ഷെറി, എഴുത്തുകാരനും അധ്യാപകനുമായ ഡോ ജിനേഷ് കുമാർ എരമം എന്നിവരടങ്ങിയ വിദഗ്ദജൂറി തെരഞ്ഞെടുത്ത കലോത്സവ ലോഗോയ് ക്കുള്ള പുരസ്‌ക്കാരം ഉദ്ഘാടനച്ചടങ്ങിൽ സമ്മാനിക്കും. ആകാശ് സി കെ മാച്ചേരിയാണ് ലോഗോ തയ്യാറാക്കിയത്. ഗ്രീൻ പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പരിസ്ഥിതിസൗഹൃദമായി കലോത്സഅ സംഘാടക സമിതി ഓഫീസ് ഒരുക്കിയവർക്കുള്ള പുരസ്‌ക്കാരവും ചടങ്ങിൽ സമ്മാനിക്കും.

 മറ്റ് സർവകലാശാലകളെ അപേക്ഷിച്ച് കേരളാ ആരോഗ്യ സർവകലാശാലയുടെ പരിധി സംസ്ഥാ നമാകെയാണ്. മൂന്ന് സോണൽ മത്സരങ്ങളിലെ വിജയികളായ 9 പേരും ഗ്രൂപ്പ് മത്സരാർത്ഥികളും അപ്പീൽ മുഖാന്തിരം യോഗ്യത നേടിയവരും ഉൾപ്പടെയുള്ള 1200 ലധികം കലാപ്രതിഭകളാണ് പരിയാരത്ത് മികവ് തെളിയിക്കുക. പ്രത്യേകം തയ്യാറാക്കിയ 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 5 വീതം വേദികളിലായാണ് വിവിധ സ്റ്റേജ്- ഓഫ്‌സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുക.  53 സ്റ്റേജ് മത്സരയിനങ്ങളും 26 ഓഫ്‌സ്റ്റേജ് ഇനങ്ങളുമായി ആകെ 79 ഇനങ്ങളിലാണ് മത്സരം നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ, ഡന്റൽ, ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, നേഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ കോളേജുകളിൽ നിന്നായി സോണൽ മത്സരങ്ങളിൽ മത്സരിച്ച് വിജയിച്ചവരാണ് പരിയാരത്ത് നടക്കുന്ന ഇന്റർ്‌സോൺ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്.

കലോത്സവത്തിന്റെ പേരെന്നപോലെ വേദികൾക്കും സംഗീതവുമായി ബന്ധപ്പെട്ടുള്ള പേരുകളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രകൃതിയൊരുക്കുന്ന മികച്ച സംഗീതമാണ് കാറ്റിൽ മുളകൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്നത്. ഓടക്കുഴൽനാദവും ഏറെ ഇമ്പമാണ്. മുളകൾ തീർക്കുന്ന പ്രകൃതിദത്ത മായ സംഗീതം എന്ന നിലയ്ക്കാണ് ബാൻസുരി എന്ന പേര് കലോത്സവത്തിന് സ്വീകരിച്ചത്. പേര് പൊതുവിൽ അംഗീകരിക്കപ്പെടുന്ന സ്ഥിതിയുണ്ടായി എന്നത് കലോത്സവത്തിന്റെ ഒന്നാംഘട്ട വിജയമായി കരുതുന്നു. സ്റ്റേജ് ഇനങ്ങൾ നടക്കുന്ന അഞ്ച് പ്രധാന വേദികൾക്കാണ് നിലവിൽ പേര് നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം പ്രധാനവേദിയായ സ്റ്റേജ് 1, മേഘമൽഹാർ എന്ന പേരിലായിരിക്കും. നീലാംബരി, രാഗമാലിക, ഹംസധ്വനി, മോഹനം എന്നീപേരുകളിലായി യഥാക്ര മം 2 മുതൽ 5 വരെയുള്ള സ്റ്റേജുകൾ അറിയപ്പെടും. മോഹനം വേദിയിൽ പൊതുകലാപരിപാടി കളും അരങ്ങേറും.

കണ്ണൂർ ജില്ലയിൽ ഇതാദ്യമായാണ് ആരോഗ്യസർവകലാശാലയുടെ സംസ്ഥാന കലോത്സവം വന്നെത്തുന്നത്. അതുകൊണ്ടുതന്നെ കലോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് തിടുക്ക ത്തിൽ നടന്നുവരുന്നത്. സംഘാടക സമിതി രൂപീകരിച്ച് ചുരുക്കം ദിവസങ്ങളേ ലഭിച്ചുള്ളൂ എന്ന തിനാലാണ് വളരെവേഗം കാര്യങ്ങൾ ചെയ്യേണ്ട സ്ഥിതിവിശേഷം സൃഷ്ടിച്ചത്. എങ്കിലും ഒരുകുറവും കൂടാതേയും എന്നാൽ സർവകലാശാലാ ചരിത്രത്തിലെ മികച്ചതും മാതൃകാപരവു മായ കലോത്സവമാക്കി മാറ്റുന്നതിനാണ് സംഘാടക സമിതി പരിശ്രമിക്കുന്നത്. മാധ്യമങ്ങളുടെ ഉൾപ്പടെ ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു. പത്രസമ്മേളനത്തിൽ ആരോഗ്യ സർവ്വകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി എം പി ശ്രുതി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പി ബിനീഷ്‌, മീഡിയാ കമ്മിറ്റി കൺവീനർ അജിത്‌ പാനൂർ എന്നിവരും പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.