ഓഖി ചുഴലിക്കാറ്റ്; മീൻ വില പൊള്ളുന്നു. ഒരു കിലോ മത്തിക്ക് 180 രൂപ!

കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതായതോടെ മത്സ്യവിപണന മേഖലയാകെ തകര്‍ന്ന അവസ്ഥയിലാണ്. മത്സ്യവില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ അഞ്ചുദിവസമായി മത്സ്യവിപണനമേഖല പൂര്‍ണമായും നിലച്ചനിലയിലാണ്. മറ്റുസംസ്ഥാനങ്ങളില്‍നിന്നുവരുന്ന മത്സ്യങ്ങള്‍മാത്രമാണ് നിലവില്‍ വില്‍ക്കുന്നത്. മത്സ്യങ്ങള്‍ കിട്ടുന്നില്ലെന്നും മുന്‍പുള്ളതിനേക്കാള്‍ പകുതി സ്റ്റോക്ക് മാത്രമേ വരുന്നുള്ളൂവെന്നും കച്ചവടക്കാര്‍ പറയുന്നു. വില ഇരട്ടിയായതോടെ പലരും മത്സ്യം വാങ്ങിക്കാതെ മടങ്ങിപ്പോകുകയാണ്. എട്ടാം തീയതിവരെയാണ് കടലില്‍ പോകരുതെന്ന വിലക്കുള്ളതെങ്കിലും വില സാധാരണനിലയിലെത്താന്‍ ആഴ്ചകളെടുക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

No comments

Powered by Blogger.