ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം 15 നും 16നും

കണ്ണൂര്‍: കേരളത്തിലെ ആധാരം എഴുത്തുകാരുടെ സംഘടനയായ ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തെക്കി ബസാറിലെ അമാനി ഓഡിറ്റോറിയത്തിലെ കെ.പി. കമ്മാരപൊതുവാള്‍ നഗറില്‍ നടക്കും. 15ന് രണ്ടിന് പ്രതിനിധി സമ്മേളനം മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്യും. 16ന് പൊതുസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി രാവിലെ 10ന് സ്റ്റേഡിയം പരിസരത്തു നിന്നാരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയില്‍ സമാപിക്കും.      വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.പി. വല്‍സലന്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി.മുഹമ്മദ് റഫീഖ്, കണ്‍വീനര്‍ സി.പി.മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.