കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ..

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ 10 കിലോ കഞ്ചാവുമായി പരപ്പനങ്ങാടി സ്വദേശി മുബശിർ ( വയസ് 23) എന്നയാളെ കൂട്ടുപുഴ എക്സൈസ് ഇപ്പെക്ടർ സി. രജിത്തും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളടുബന്ധിച്ച്  എക്സൈസ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന ശക്തമായ പരിശോധനയിലാണ് പ്രതി  കുടുങ്ങിയത്. ബാഗ്ലൂരിൽ നിന്ന് തിരൂരിലേക്ക് പോകുന്ന പി. കെ. ട്രാവൽസ് ടൂറിസറ്റ് ബസ്സിൽ  നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നിട്ടുള്ളത് എന്ന്  എക്സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സർവ്വജ്ഞൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി.പി, മുഹമ്മദ് ഹാരിസ്.കെ, രജീഷ് രവീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.