പാനൂർ പൂക്കോം കാട്ടി മുക്കിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് 7 പേർ ആശുപത്രിയിൽ

പാനൂർ: പൂക്കോം കാട്ടി മുക്കിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് 7 പേർ ആശുപത്രിയിൽ. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. പൂക്കോത്തെ പുല്ലമ്പത്ത് അബ്ദുള്ളയുടെ മകൾ അസ്റ (16) ശ്രീനിലയത്തിലെ പ്രീത (38) നെല്ലിയുള്ള പറമ്പത്ത് ബിൻഷ (18) കളത്തിൽ കിരൺ (29) അയിയുള്ളതിൽ ജിതേഷിന്റെ മകൻ അനിരുദ്ധ് (11) പൂമരച്ചോട്ടിലെ വാണിയന്റവിടെ ദേവകി (63) പഴയ പീടികയിൽ ആയിശ (60) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.ഇതിൽ ആയിശയെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവരെ തലശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാനൂർ നഗര സഭ അദ്ധ്യക്ഷ റംല ടീച്ചറും മറ്റ്‌ ജനപ്രതിനിധികളും പൂക്കോത്ത്‌ നായ കടി ഏറ്റവരുടെ വീടുകളിൽ സന്ദർശിക്കുന്നു..

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.