യുഎസിൽ ദേവാലയത്തിൽ വെടിവയ്പ്: 26 മരണം; അക്രമി കൊല്ലപ്പെട്ടു


അമേരിക്കയിലെ തെക്കൻ ടെക്സസിലുള്ള പള്ളിയിലുണ്ടായ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. വിൽസൺ കൗണ്ടിയിലുള്ള സതർലാൻഡ് സ്പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവയ്പുണ്ടായത്. ഇവിടെ പ്രാർഥനാ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. വെടിവയ്പിൽ 24 പേർക്ക് പരിക്കേറ്റെന്നാണ് വിവരം.
പ്രാദേശിക സമയം പകൽ 11.30ഓടെ പള്ളിയിലേക്കെത്തിയ തോക്കുധാരിയായ അജ്ഞാതൻ ആളുകൾക്കുനേർക്ക് നിറയൊഴിക്കുകയായിരുന്നു. അക്രമിയെ പോലീസ് വെടിവച്ച് കൊന്നെന്നാണ് റിപ്പോർട്ട്. 
സ്ഥലത്തിന്‍റെ പൂർണ നിയന്ത്രണം പോലീസും എഫ്ബിഐയും ഏറ്റെടുത്തു. സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരങ്ങൾ. സംഭവത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി.

No comments

Powered by Blogger.