തിങ്കളാഴ്ച തൃശ്ശൂരില്‍ ബിജെപി ഹര്‍ത്താല്‍


തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് തിങ്കളാഴ്ച തൃശ്ശൂരില്‍ ബിജെപി ഹര്‍ത്താല്‍. തൃശ്ശൂര്‍, ജില്ലയിലെ ഗുരുവായൂര്‍ മണല്ലൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നെന്മിനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് 1.30നായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകനായിരുന്ന കാസിം വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
ബൈക്കില്‍ വരികയായിരുന്ന ആനന്ദിനെ പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടു. തുടര്‍ന്ന് ബൈക്കില്‍നിന്നും തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

No comments

Powered by Blogger.