സംസ്ഥാനത്ത് വീണ്ടും ടാങ്കര്‍ ലോറി സമരം

കരാര്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കീഴിലെ ടാങ്കര്‍ ലോറി കോണ്‍ട്രാക്ടര്‍മാര്‍ സമരം തുടങ്ങിയതോടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കിട്ടാതായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം, ഫറോക്ക് ഡിപ്പോകളിലെ ലോറി കോണ്‍ട്രാക്ടര്‍മാരാണ് പണിമുടക്കുന്നത്.

കണ്‍സോര്‍ഷ്യം വ്യവസ്ഥയില്‍ കോണ്‍ട്രാക്ടര്‍മാരുടെ വാഹനങ്ങള്‍ക്കു പകരം പമ്പുടമകളുടെ വാഹനം ഓടാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. വ്യവസ്ഥ പ്രകാരം, വാഹനമുള്ള പമ്പുടമ വാഹനമില്ലാത്ത പമ്പുടമകളുമായി ധാരണയുണ്ടാക്കി ഇന്ധനം വിതരണം ചെയ്യണം. കരാറുകളില്‍ കണ്‍സോര്‍ഷ്യം വ്യവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്, ഇപ്പോഴത്തെ സമരം ഇന്ധന മേഖല കൈയ്യടക്കാനുള്ള കോണ്‍ട്രാക്ടര്‍മാരുടെ ശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും പമ്പുടമകള്‍ ആരോപിക്കുന്നു. മൂന്നു വര്‍ഷത്തേക്കാണ് പമ്പുടമകളും ടാങ്കര്‍ കോണ്‍ട്രാക്ടര്‍മാരുമായി കരാര്‍ ഉണ്ടാക്കുന്നത്.

പുതിയ കരാര്‍ നിലവില്‍ വന്നിട്ട് മൂന്ന് മാസമാവുന്നതേയുള്ളു. ഇന്ധന വിതരണത്തില്‍ 40 ശതമാനത്തോളം കുറവാണ് സമരത്തെതുടര്‍ന്ന് ഉണ്ടായിരിക്കുന്നത്.

No comments

Powered by Blogger.