പ്രായം തളര്‍ത്താത്ത പോരാളി : 34ാം വയസില്‍ മേരി കോമിന് അഞ്ചാം സ്വര്‍ണ്ണം


ഹോചിമിന്‍ സിറ്റി : 34ാം വയസിലും ഉഗ്രന്‍ തിരിച്ച്‌ വരവ് നടത്തി ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോം. ഏഷ്യന്‍ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പിലാണ് താരം സ്വര്‍ണ്ണം നേടിയത്. ആറാം തവണ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മേരിക്ക് ഇത് അഞ്ചാമത്തെ വിജയമാണ്.
ഇന്ത്യയുടെ റിങ്ങിലെ ഉരുക്കു വനിത മേരി കോമിന്റെ ഉജ്വല തിരിച്ചുവരവ്. 

വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹയാംഗ് മിയെയാണ് 5-0 പോയിന്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഈ വിഭാഗത്തില്‍ മേരി സ്വര്‍ണ്ണം നേടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായ് 51 കിലോ ഗ്രാം വിഭാഗത്തില്‍ മാത്രം പങ്കെടുത്ത മേരി ആദ്യമായാണ് ഭാരം കുറച്ച്‌ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഒളിംമ്ബിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായ താരം ജപ്പാന്റെ ടബാസ കോമുറയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. 


വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലാഥര്‍ മത്സരിക്കുന്നുണ്ട്.

No comments

Powered by Blogger.