സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു


റിയാദ്: സൗദി രാജകുമാരൻ അബ്ദുൽ അസീസ് മരണപ്പെട്ടതായി സ്ഥിതീകരിച്ചു. 44 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന്റെ മരണ സ്ഥിരീകരണം നടത്തിയത് റോയല്‍ കോര്‍ട്ട് പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്‍താഫ് ന്യൂസ് ആണ്. എന്നാൽ മരണ കാരണം ഇതുവരെ വ്യക്തമല്ല. ഫഹദ് രാജാവിന്റെ ഇളയ മകനായ അബ്ദുള്‍ അസീസ് രാജകുമാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായതായി വാര്‍ത്ത‍യുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം മരിച്ചതായി ട്വിറ്ററിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായത്. 
മുന്‍ കിരീടാവകാശി മുക്രിന്‍ അല്‍-സൗദ് രാജാവിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ ഞായറാഴ്ച യമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടിരുന്നു. ശേഷം മണിക്കൂറുകൾക്കകമാണ് സൗദി രാജകുടുംബത്തില്‍ നിന്നും വീണ്ടുമൊരു മരണം സംഭവിക്കുന്നത്. അസിര്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ കൂടിയായിരുന്ന മന്‍സൂര്‍ ബിന്‍ മുക്രിന്‍ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്യവെയാണ് അപകടം ഉണ്ടായത്.

No comments

Powered by Blogger.