സൗദി അറേബ്യയിലെ പണച്ചാക്കുകള്‍ ഒറ്റദിവസം കൊണ്ട് പാപ്പരായി ; പോക്കറ്റ് മണി പോലും കിട്ടാത്ത വിധത്തില്‍ സ്വത്തുക്കള്‍ മരവിപ്പിച്ചു
റിയാദ്: ആഗോള സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് സൗദി അറേബ്യയില്‍ രാജകുടുംബത്തിനെതിരേ ശനിയാഴ്ച വൈകീട്ട് ശക്തമായ നടപടിയുണ്ടായത്. 11 രാജകുമാരന്‍മാരെയും അത്ര തന്നെ മുന്‍ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു തടവിലിട്ടു. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അറസ്റ്റെന്ന് ഔദ്യോഗിക അറിയിപ്പുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്രയും രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുക മാത്രമല്ല. ഇവര്‍ക്ക് പോക്കറ്റ് മണി പോലും ഇല്ലാത്ത രീതിയില്‍ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. എല്ലാത്തിനും പിന്നില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്താണ് സൗദിയില്‍ നടക്കുന്നത്. അറസ്റ്റിലായവര്‍ക്ക് മുന്നില്‍ എന്തു വഴിയാണുള്ളത്.
സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ചാനല്‍ തന്നെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഔദ്യോഗിക പദവികളില്‍ നിന്ന് മാറ്റപ്പെട്ട രാജകുമാരന്‍മാര്‍ക്ക് പകരം ഉടനെ ബദല്‍ നിയമനവും നടത്തി. വളരെ ആസൂത്രിതമായ നീക്കമാണിതെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഇയാല്‍ ബ്ലാക്ക് അത്തരത്തിലൊരു
വ്യക്തിയാണ്.അഡ്മിറല്‍ അബ്ദുല്ല അല്‍ സുല്‍ത്താന്‍.


സൗദി നാവിക സേനയുടെ കമാന്ററായിരുന്ന അഡ്മിറല്‍ അബ്ദുല്ലക്ക് പകരം അഡ്മിറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ ഗിഫയ്‌ലിയാണ് പുതിയ മേധാവി. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്‍ ഫക്കീഹും സ്ഥാനം നഷ്ടമായവരില്‍ പ്രമുഖനാണ്. അദ്ദേഹത്തിന് പകരക്കാരനായി വന്നിട്ടുള്ളത് മുഹമ്മദ് അല്‍ തുവൈജിരിയാണ്. നേരത്തെ ജിദ്ദാ നഗരത്തിന്റെ മേയറായിരുന്നു മുഹമ്മദ് അല്‍ തുവൈജിരി. ഫക്കീഹ് ഏറെ കാലമായി മന്ത്രിപദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്. എന്‍ജിനിയറിങ് ബിരുദ ധാരിയായ ഫക്കീഹ് നേരത്തെ തൊഴില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. പിന്നീടാണ് സാമ്പത്തിക- ആസൂത്രണ വകുപ്പ് മന്ത്രിയായത്. രണ്ടു കാര്യങ്ങളില്‍ ഗുരുതമരായ വീഴ്ച വരുത്തിയെന്നാണ് പുറത്താക്കപ്പെട്ടവര്‍ക്കെതിരായ ആരോപണം.

തലാല്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടവരും വീട്ടുതടങ്കലില്‍ ആക്കപ്പെട്ടവരുമായ എല്ലാവരുടെയും ആസ്തികള്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. ഇവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. വിദേശത്തും സ്വദേശത്തുമുള്ള ഒരു അക്കൗണ്ടുകളില്‍ നിന്നും ഇവര്‍ക്ക് പണമിടപാടുകള്‍ സാധ്യമല്ല. ആസ്തികള്‍ പണമാക്കി മാറ്റാനും പറ്റില്ല. ഇവര്‍ക്കെതിരായ കേസില്‍ കോടതി അന്തിമ തീരുമാനം എടുക്കുംവരെ ആര്‍ക്കും ഒരു ഇടപാടും സാധ്യമല്ലെന്ന് ചുരുക്കം.

No comments

Powered by Blogger.