മതിയമ്പത്ത് എം.എൽ.പി.സ്കൂൾ പൂതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിർവഹിച്ചുപെരിങ്ങത്തൂർ: ആധുനിക രീതിയിൽ സംവിധാനിച്ച മതിയമ്പത്ത് എം.എൽ.പി.സ്ക്കൂളിന്റെ പുതിയ കെട്ടിടം ഇന്ന് വൈകിട്ട് 3ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് നിർവഹിച്ചു. ഖത്തറിലെ മേനപ്രം സ്വദേശികളുടെ കൂട്ടായ്മയായ മെഖ് വയുടേയും, പൂർവ വിദ്യാർഥികളുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെയാണ് ഒന്നര കോടി രൂപ ചെലവിൽ ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്.കെ.ഇ.ആർ പ്രകാരമുള്ള എട്ട് ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളായാണ് നിർമിച്ചിട്ടുള്ളത്. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് ശീതീകരിച്ച മുറികളാണ്  ഒരുക്കിയിട്ടുള്ളത്.ശിശു സൗഹൃദ പശ്ചാലത്തിൽ നിർമിച്ച വിദ്യാലയ കെട്ടിടം ഉപജില്ലയിലെ ആദ്യത്തെ ആധുനിക സംവിധാനത്തിലുള്ള വിദ്യാലയമാണ്. എ.എൻ.ഷംസീർ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ റിച്ചാർഡ് ഹെ.എം.പി ലൈബ്രറിയുടെ ഉദ്ഘാടനവും, ഡൈനിങ്ങ് ഹാൾ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.രാഗേഷും, വാട്ടർ പ്യൂരിഫയറി നെറ സ്വിച്ച് ഓൺ കർമം പഞ്ചായത്ത് അംഗം ഷാനിദ് മേക്കുന്നും നിർവഹിച്ചു. സ്ക്കൂൾ ലൈബ്രറി പുസ്തക ശേഖരണത്തിന് ഡി. ഇ.ഒ.ശശി പ്രഭ തുടക്കം കുറിച്ചു. സഹപാഠിക്കൊരു കൈതാങ്ങ് പദ്ധതി എ.ഇ.ഒ എം.വി.സുലോചന ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ സംബന്ധിച്ചു .


No comments

Powered by Blogger.