വാരം കടവ് പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കിട്ടിവാരം കുറുമ്പകാവിനു സമീപം കോളനിയിൽ സുരേന്ദ്രന്റെ മകൻ സുകേഷി (28)ആണ് മരിച്ചത് .ഇന്ന് രാവിലെ 9 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്

യുവാവ് പുഴയിൽ വീണ വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ്, ഫയർഫോസ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു. (13-11-17)വൈകിട്ട് 4-15 വാരം കടവിൽ  കുട്ടുകാരോടോപ്പം  എത്തിയതായിരുന്നു സുകേഷ്. പുഴയിൽവീണ ചെരുപ്പ് എടുക്കാൻ വേണ്ടി ഇറങ്ങിയ സമയത്ത്    ശക്തമായ ഒഴുക്കിൽ പെട്ടണ് അപകടം സംഭവിച്ചത്.  ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ ആയില്ല  സംഭവം നേരിൽ കണ്ട ഒരാൾ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു

No comments

Powered by Blogger.