മുക്കത്ത്‌ പൊലിസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു


മുക്കം: മുക്കത്ത് പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസല്‍ റഹ്മാനാണ് മരിച്ചത്. ഗെയില്‍ വിരുദ്ധ സമരത്തില്‍ ഫസലും പങ്കെടുത്തിരുന്നു.
ഫസലിനെ പോലീസ് പിന്തുടരുകയായിരുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ഫസല്‍ പുഴയില്‍ ചാടിയതെന്നും സമര സമിതി ആരോപിച്ചു. എന്നാല്‍ മണല്‍ വാരല്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ഇയാള്‍ പുഴയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്

No comments

Powered by Blogger.