യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാപ്പിനിശ്ശേരി പിലാത്തറ KSTP റോഡില്‍ ഇരിണാവ് റോഡിന് സമീപം അപകടം പതിയിരിക്കുന്നു.


പാപ്പിനിശ്ശേരി പിലാത്തറ KSTP റോഡില്‍ ഇരിണാവ് റോഡിന് സമീപം റോഡ്‌ നടുവില്‍ കുഴിഞ്ഞതു കാരണം അപകടാവസ്ഥയിലായ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ്‌ ഇളക്കിയെടുത്തിട്ടു ഒരാഴ്ചയില്‍ ഏറെയായി. അവിടെ ഇപ്പോള്‍ വാഹനങ്ങള്‍ കയറി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഇനി ആരെ കാത്തു നില്‍ക്കുകയാണ് അത് ശരിയാക്കാന്‍ എന്ന്‍ മനസ്സിലാവുന്നില്ല. വളവു തിരിഞ്ഞു വരുന്ന ഇവിടം എത്രയും പെട്ടെന്ന് താര്‍ ചെയ്തു ശരിയാക്കിയില്ലെങ്കില്‍ മണ്ടൂര്‍ അപകടം നമുക്ക് മുന്നില്‍ ഉണ്ട്....

വീതിയേറിയ നേരെയുള്ള റോഡിൽ അപ്രതീക്ഷിതമായെത്തുന്ന ചെറുവളവുകളും ഇറക്കങ്ങളും പാപ്പിനിശ്ശേരി പിലാത്തറ KSTP റോഡില്‍  അപകടങ്ങൾ വർധിപ്പിക്കുന്നു. 
പണി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റോഡിന്റെ പല ഭാഗങ്ങളും അമർന്ന് താഴ്ന്നു.പല ഭാഗങ്ങളും പുതുക്കി പണിതു. ഇതിൽ നിന്നും വ്യക്തമാണ് റോഡ് പണിയിലെ അശാസ്ത്രിയത.

റോഡ് വികസന പ്രവൃത്തികൾ 90% മാനം പൂർത്തികരിച്ചുവെന്ന് അവകാശപെടുമ്പോഴും മുൻപ് കരാറിൽ പറത്ത പല കാര്യങ്ങളും നമുക്ക് കാണാൻ കഴിയില്ല. കാൽനടയാത്രക്കാരെ തീരെ ഒഴിവാക്കി .നടപ്പാതയും സിബ്രാ ക്രോ സിങ്ങും എവിടെയുമില്ല. റോഡ് സുരക്ഷാ ബോർഡുകൾ അതും പേരിന് മാത്രം. വേഗതാനിയന്ത്രണോപാതികളും നാമമാത്രം അതും താൽക്കാലിക സംവിധാനങ്ങൾ.വാഹന പരിശോധനയും നിരീക്ഷണങ്ങളും ഈ റോഡിൽ കണ്ടെന്ന് വരില്ല.

പഴയങ്ങാടി പിലാത്തറ റോഡിലെ അപാകതകൾ, അപകടങ്ങൾ...മരണങ്ങൾ നടക്കുമ്പോൾ മാത്രം നമുക്ക് ചർച്ച ചെയ്യാം.

No comments

Powered by Blogger.