സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ലോറി നാട്ടുകാർ അതിസാഹസികമായി കണ്ടെത്തികോൾമൊട്ട: തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ വന്ന ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക് നിർത്താതെ പോയ  ലോറിയെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിൽ നാട്ടുകാർ കണ്ടെത്തി  അതേ  സമയം മദ്യപിച്ച് ലക്കു കേട്ട ഡ്രൈവറെ രക്ഷപ്പെടുത്തി ഉടമയാണ് ലോറി സ്റ്റേഷനിലെത്തിച്ചത് കോൾമൊട്ട തവളപ്പാറയിലെ നിർമ്മാണ തൊഴിലാളി പ്രമോദി (43) നാണ് പരിക്കേറ്റത് ഇന്നലെ രാത്രി 7.50 നാണ് കോൾമൊട്ടയിൽ അപകടം നടന്നത്
തലക്ക് പരിക്കേറ്റ പ്രമോദിനെ മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രമേദ് കോൾമൊട്ടയിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകവേ KL .58 .K 9298 ചെങ്കൽ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു നിർത്താതെ പോയ ലോറി കണ്ടെത്താൻ നാട്ടുകാർ കോൾമൊട്ടയിലെ നാല് സ്ഥപാനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചെങ്കിലും നമ്പർ വ്യക്തമായി കാണുന്നില്ലായിരുന്നു
ലോറിയുടെ പിറകിൽ വന്ന യാത്രക്കാർ പറഞ്ഞതനുസരിച്ച് 9298  നമ്പർ RTO സൈറ്റിൽ ഒരു മണിക്കു റോളം KL 59,58, മുഴുവനായും നോക്കി അവസാനം KL 58 K 9298 എന്ന നമ്പറിൽ സന്ദീപ് എന്ന RC ഉടമയുടെ പേര് കിട്ടി പിന്നെ അത് അന്യഷിച്ചപ്പോൾ ആണ് ബാവുപ്പറമ്പിൽ ഒരു സന്ദീപ് ഉണ്ട് എന്നറിഞ്ഞത് പിന്നിട്  വീട് അന്യാഷിച്ച് ബാവു പ്പറമ്പിലേക്ക്. മഞ്ചാൽ നാഗത്തിന് സമീപം ആണ് വീട് വീട്ടിൽ സ്ത്രീകൾ മാത്രമെ ഉണ്ടായുള്ളു
സന്ദീപ് വണ്ടി എടുക്കാറില്ലെന്നും ഡ്രവറായിരിക്കും എടുത്തത് എന്നുമാണ് പറഞ്ഞത് സന്ദീപിന്റെ നമ്പർ ചോദിച്ചപ്പോൾ  തരാൻ കഴിയില്ലന്നാണ് വീട്ടുകാർ പറഞ്ഞത് രാത്രി പത്ത് മണി ആയപ്പോൾ   ലോറിയുമായി ഉടമ സ്റ്റേഷനിൽ എത്തിയിരുന്നു
 കോൾമൊട്ടയിലെ യുവാക്കളുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇന്നലെ മണിക്കുറുകൾ കൊണ്ട് ലോറി കണ്ടെത്താൻ കഴിഞ്ഞത്

സമാനമായ രീതിയിൽ രണ്ടു വർഷം മുമ്പ് ധർമ്മശാലയിൽ വെച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചു കൊന്ന ലോറി പോലീസിന്റെ അനാസ്ഥകാരണം ഇതു വരെ കണ്ടെത്താനായിട്ടില്ല.


No comments

Powered by Blogger.