ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ; സുപ്രീം കോടതിയെ നിലപാട് അറിയിച്ചുജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ. സുപ്രീം കോടതിയെ ഇക്കാര്യം സിബിഐ അറിയിച്ചു. ജിഷ്ണു പ്രണോയ് കേസ് അന്തർ സംസ്ഥാന കേസല്ല. സംസ്ഥാന പോലീസ് നിലവിൽ തന്നെ ഇത് അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിക്കാനുള്ള എല്ലാ കാര്യങ്ങളും സംസ്ഥാനത്തുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം സിബിഐക്കെതിരെ കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തു
കേസ് ഏറ്റെടുക്കാനാകില്ലെന്ന കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചോയെന്ന് കോടതി സിബിഐ അഭിഭാഷകനോട് ചോദിച്ചു. ഇതുസംബന്ധിച്ച കത്ത് സിബിഐ കൊച്ചി ഓഫീസിലേക്ക് അയച്ചുവെന്നാണ് അഭിഭാഷകൻ മറുപടി പറഞ്ഞത്. എന്നാൽ ഇത് സർക്കാരിന് കൈമാറിയോ എന്ന കാര്യം വ്യക്തമല്ല. ഇതൊന്നും അറിയാതെയാണോ താങ്കൾ ഹാജരായതെന്ന് കോടതി തിരിച്ചു ചോദിച്ചു. താങ്കളെ ആരാണ് കോടതിയിൽ ഹാജാരാകാൻ നിർദേശിച്ചതെന്നും കോടതി ആരാഞ്ഞു.
വരുന്ന തിങ്കളാഴ്ച സിബിഐയുടെ നിലപാട് രേഖാമൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. വേണ്ടി വന്നാൽ കേസിൽ നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.

No comments

Powered by Blogger.