ബന്ധുക്കള്‍ എതിര്‍ത്തു; കമിതാക്കള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ വിവാഹം

കാസര്‍കോട്: ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍വെച്ച് വിവാഹിതരായി. കൊല്ലങ്കാനത്തെ രാമനായ്കിന്റെ മകന്‍ ബാലകൃഷ്ണനും ലാബ് ടെക്നീഷ്യനും വിദ്യാര്‍ഥിനിയുമായ നിവേദിതയുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെ വിവാഹിതരായത്.

ബന്ധുക്കളില്‍ ചിലര്‍ വിവാഹത്തിന് തടസ്സം നിന്നപ്പോള്‍ കമിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് വിവാഹിതരാകാനായിരുന്നു നിര്‍ദ്ദേശം.

സ്റ്റേഷനില്‍നിന്നും ഇറങ്ങിപ്പോയ ഇവര്‍ നഗരത്തിലെ ജൂവല്ലറിയില്‍നിന്നും താലിമാലയും വാങ്ങി തിരിച്ചെത്തി വിവാഹം പോലീസ് സ്റ്റേഷനില്‍നിന്നുതന്നെ നടത്തണമെന്ന് പോലിസിനോട് അഭ്യര്‍ഥിച്ചു.

തുടര്‍ന്ന് എസ്.ഐ. പി.അജിത്കുമാര്‍, എ.എസ്.ഐ. വേണു കയ്യൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുകാരെയും നിവേദിതയുടെ അച്ഛന്‍, ബാലകൃഷ്ണന്റെ അമ്മ എന്നിവരെയും സാക്ഷിയാക്കി ഇവര്‍ വിവാഹിതാരാവുകയായിരുന്നു.

വരന്റ അമ്മയ്ക്കും വധുവിന്റെ പിതാവിനും വിവാഹത്തിന് സമ്മതമായിരുന്നു. എങ്കിലും മറ്റ് ബന്ധുക്കള്‍ തടസ്സം നിന്നതോടെ വിവാഹം നടക്കാതാവുകയായിരുന്നു.

No comments

Powered by Blogger.