ഒക്കിനാവൻ ഗോജു റ്യൂ കരാത്തെ മാസ്റ്റർ ഹാന്‍ഷി മസാക്കി ഇക്കെ മിയാഗി കണ്ണൂരിൽകണ്ണൂർ: കരാത്തെയുടെ ഈറ്റില്ലമായ  ജപ്പാനിലെ  ഒക്കിനാവയില്‍ നിന്നും   നവംമ്പര്‍  13 നു കണ്ണൂരില്‍  എത്തിച്ചേരുന്ന  മെയ്ബുക്കാൻ ഗോജു  റ്യൂ കരാത്തെ മാസ്റ്റർ ഹന്‍ഷി മസാക്കി ഇക്കെ മിയാഗി  നവംമ്പർ 13 നു കൂടാളി ഉച്ചി  റ്യൂ കരാത്തെ സ്കൂളിലും നവംമ്പർ 14 ,15,16 തീയ്യതികളില്‍ മെയ് ബുക്കാൻഗോജു റ്യൂ കരാത്തെയുടെ ദേശീയ ആസ്ഥാനമായ അഴീക്കോട്  മാർഷ്യൽആർട്സ് ട്രെയിനിങ് സ്കൂളിലും പരിശീലനം നല്കും  ഗോജു റ്യൂ  കരാത്തെയിൽ ഒമ്പതാമത്  ഡിഗ്രി  ബ്ലാക്ക് ബെൽട്ട് നേടിയിട്ടുള്ള   ഇദ്ദേഹം ഇക്കെ മിയാഗി റ്യൂ കരാത്തെയുടെ സ്ഥാപകനും  കൂടിയാണ് . ഒക്കിനാവ  ഗവൺമെന്‍റ് അംഗീകൃത കരാത്തെ സംഘടനയായ   ഒക്കിനാവ കരാത്തെ ഡോ ഷിങ്കോകായ് യുടെ  ചീഫ് സെക്രട്ടറിയേറ്റ്  സുപ്രവൈസർ കൂടിയാണ്  ഈ  64  കാരൻ .
 ഇന്ത്യയിൽ ആദ്യമായി എത്തിച്ചേരുന്ന  ഇദ്ദേഹത്തിന് നവംമ്പർ 15 നു വൈകുന്നേരം  3 മണിക്ക്  അഴീക്കോട് ഹയർ സെക്‍ന്‍ററി സ്കൂളിൽ അഴീക്കോട്ടെ പൗരാവലി   പരമ്പരാഗത രീതിയിലുള്ള സ്വീകരണം  നല്‍കുന്നതാണ്, ചടങ്ങിൽ രാഷ്ട്രീയ ,സാമൂഹ്യ രംഗത്തെ  പ്രമുഖർ പങ്കെടുക്കും  .
 മാസ്റ്റർ മസാക്കി ഇക്കെ മിയാഗി ഇന്ത്യയിൽ  വരുന്നതുമായി ബന്ധപ്പെട്ട്  അഴീക്കോട്  മാർഷ്യൽ ആർട്സ് ട്രെയിനിങ് സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ  അഴീക്കോട് ഹയർ സെക്കന്‍ററി  സ്കൂളിലെ  തിരഞ്ഞെടുക്കപ്പെട്ട 150 കുട്ടികൾക്ക്  ഒരു മാസക്കാലം സൗജന്യമായി  കരാത്തെ പരിശീലനം  നല്കും.
പത്ര സമ്മേളനത്തിൽ മെയ്ബുക്കാൻ ഗോജു റ്യൂ കരാത്തെയുടെ ഇന്ത്യയിലെ മുഖ്യ പരിശീലകൻ റെന്‍ഷി പ്രഭാകരൻ നാമത്ത് ,ചെയർമാൻ ഡോക്ടർ വി സി സുരേഷ് മേനോൻ ,കെ .രമ്യ  ,യൂസഫ് ചന്ദ്രൻകണ്ടി എന്നിവർ പങ്കെടുത്തു,

എന്ന്
വിശ്വസ്ഥതയോടെ
റെന്‍ഷി പ്രഭാകരൻ നാമത്ത്     ഡോക്ടർ വി .സി .സുരേഷ് മേനോൻ
MOB:09446268038
--

No comments

Powered by Blogger.