കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭ


മീററ്റ്: രാജ്യത്ത് ഹൈന്ദവ തീവ്രവാദമുണ്ടെന്നു നിലപാടെടുത്ത് നടന്‍ കമല്‍ഹാസനെതിരേ ഹിന്ദു മഹാസഭ രംഗത്ത്. കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്‍റ് അശോക് ശര്‍മ പറഞ്ഞു. ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ പുണ്യ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. വിമര്‍ശനം നടത്തുന്നവരെ തൂക്കിലേറ്റുകയോ വെടിവച്ചു കൊല്ലുകയോ ആണ് വേണ്ടത്. എന്നാലേ ഇവര്‍ പാഠം പഠിക്കുകയുള്ളെന്നും അദ്ദേഹം മീറ്ററില്‍ പറഞ്ഞു.

നേരത്തേ, ആനന്ദവികടന്‍ മാസികയിലെ പംക്തിയിലാണ് ഹൈന്ദവ തീവ്രവാദത്തിനെതിരേ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നത്. രാജ്യത്തു ഹൈന്ദവ തീവ്രവാദം ഇല്ലെന്നു പറയാനാകില്ല. ജാതിയുടെ പേരില്‍ യുവാക്കളില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടക്കുന്നത്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
 

No comments

Powered by Blogger.