ഗൗരി ലങ്കേഷ് വധം; പ്രതികളുടെ വിവരം ഉടന്‍ പുറത്തുവിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി 


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ പ്രതികളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി. പ്രതികളുടെ മുഴുവന്‍ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി പ്രത്യേക അന്വേഷണ സേന തിരച്ചില്‍ നടത്തുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി
കഴിഞ്ഞ മാസം മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പറഞ്ഞ് അന്വേഷണ സംഘം ഇവരുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നു. ഇതില്‍ രണ്ടു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുളളവരാണെന്നും പൊലീസ് പറഞ്ഞിരുന്നു. സമാന രീതിയില്‍ കൊല്ലപ്പെട്ട നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ്പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് എസ്.ഐ.ടിക്ക് കൃത്യമായ സൂചനയുണ്ടെന്നും അവരുടെ വിവരങ്ങള്‍ ഈ മാസം വെളിപ്പെടുത്തുമെന്നും റെഡ്ഡി പറഞ്ഞു.
സെപ്തംബര്‍ അഞ്ചിനാണ് ബംഗളുരുവില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വീടിനുമുന്നില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും നെഞ്ചിലും വെടിയേറ്റ് അവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

No comments

Powered by Blogger.