അഗ്യുറോ രക്ഷകനായി: റഷ്യയ്‌ക്കെതിരേ അര്‍ജന്റീനയ്ക്കു ജയം


റഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്കു ജയം. 86ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ രക്ഷകനായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയും കൂട്ടരും രക്ഷപ്പെട്ടത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ മിന്നും ജയം സ്വന്തമാക്കിയ അര്‍ജന്റീനയ്ക്കു പക്ഷെ ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ ഇനിയും നടത്തേണ്ടിയിരിക്കുന്നു എന്നതിന് തെളിവാണ് റഷ്യയുമായി നടന്ന മത്സരം.

അതേസമയം, ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യയ്ക്കും ലോകകപ്പ് മത്സരത്തിനൊരുങ്ങുന്നതിന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.ചൊവ്വാഴ്ച നൈജീരിയയുമായാണ് അര്‍ജന്റീനയ്ക്കു അടുത്ത സൗഹൃദ മത്സരം. അതേസമയം, ശക്തരായ സ്‌പെയിനാണ് റഷ്യയ്ക്ക് ചൊവ്വാഴ്ച എതിരാളിയായി എത്തുന്നത്.

No comments

Powered by Blogger.