വീണ്ടുംഎടക്കാടിനു അഭിമാനം


വാട്സപ്പ് എന്നാൽ കുറെ പരദൂഷണങ്ങളും ചാറ്റിങ്ങും മാത്രമാണെന്ന് വിശ്വസിക്കുന്നവർക്ക് എടക്കാട് നിന്നും ഒരു തിരുത്ത്.പ്രവ൪ത്തന മികവ് കൊണ്ടു൦ ആനുകാലിക സംഭവങ്ങളിലെ പ്രശ്നങ്ങളെ ച൪ച്ചയാക്കിയു൦ എടക്കാട് ദേശ൦ ഗ്രൂപ്പ്   ശ്രദ്ധേയമായ പ്രവ൪ത്തനമാണ് കാഴ്ച വെച്ചത്. . ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് എങ്ങനെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവ൪ത്തനങൾ വഴി സജീവമാക്കപ്പെടുന്നു എന്നതിന് എടക്കാട് ദേശ൦ വാട്സപ്പ് ഗ്രൂപ്പ് മാതൃകയാകുന്നു.... .
എടക്കാട് ദേശം വാട്സപ്പ് ഗ്രൂപ്പ് കുടിവെള്ള പദ്ധതിയുടെ 6ാം ഘട്ടം എടക്കാട് പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചു. എടക്കാട് പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പറും എടക്കാട് ദേശം ഗ്രൂപ്പിലെ മുതിർന്ന അംഗവുമായ ഹമീദ് മാസ്റ്ററും എടക്കാട് എസ് ഐ  മഹേഷ് കണ്ടബേത്തും  ചേർന്ന് നിർവഹിച്ചു.ഗ്രൂപ്പ് അംഗങ്ങളായ റഷീദ് KT, മുനിർ പാച്ചക്കര, നസീർ സി സി, അൻസാരി, TMN നസീർ, സലാം പള്ളിപുരയിൽ . അബുബക്ക൪ വി എന്നിവ൪ പങ്കെടുത്തു.

No comments

Powered by Blogger.