ഐ.എ.എസ് ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴ് കോടി തട്ടാന്‍ ശ്രമം; യുവദമ്പതികള്‍ അറസ്റ്റില്‍

താനെ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന ഐ.എ.എസ് ഓഫീസറെ ഭീഷണിപ്പെടുത്തി ഏഴു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവദമ്പതികളായ സ്വകാര്യ ഡിക്ടറ്റീവും ഭാര്യയും അറസ്റ്റില്‍. സതീഷ് മംഗളെ,ഭാര്യ ശ്രദ്ധ എന്നിവരെ ഇന്നലെയാണ് താനെ പോലീസ് പിടികൂടിയത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.        കഴിഞ്ഞ ഓഗസ്തിലാണ് മഹാരാഷ്ട്ര റോഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാധേശ്യാം മോപ്പല്‍വാര്‍ എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നീക്കം ചെയ്തത്.

സ്വകാര്യ ഡിറ്റക്ടീവായ മംഗ്ലെ പുറത്തുവിട്ട ചില ഓഡിയോ ക്ലിപ്പുകളാണ് മോപ്പല്‍വാറിനെതിരെയുള്ള നടപടിക്ക് വഴിവെച്ചത്.സര്‍വ്വീസില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയെങ്കിലും കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മംഗ്ലെ ഉദ്യോഗസ്ഥനോട് പണം ആവശ്യപ്പെടുകയായിരുന്നു.
[4:20 AM, 11/4/2017] +971 52 186 7910: ഏഴ് കോടി രൂപ നല്‍കിയില്ലെങ്കില്‍ ചോര്‍ത്തിയ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. മുഴുവന്‍ പണവുമായി ഒക്ടോബര്‍ 23ന് നാസിക് ഹൈവേയിലെ ടോള്‍ പ്ലാസയിലെത്തണമെന്നും മംഗ്ലെ ആവശ്യപ്പെട്ടു. തുടര്‍ന്ന് മോപ്പല്‍വാര്‍ താനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഡോംബിവില്ലിലെ വാടക ഫ്‌ളാറ്റില്‍ നിന്നാണ് സതീഷ് മംഗ്ലയേയും ഭാര്യ ശ്രദ്ധയേയും പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലാപ്‌ടോപ്പ്, അഞ്ച് മൊബൈല്‍ ഫോണ്‍, നാല് പെന്‍ഡ്രൈവ്, പതിനഞ്ച് സിഡികളും ചില രേഖകളും പോലീസ് കണ്ടെടുത്തതായി പോലീസ് കമ്മീഷണര്‍ പരം ഭീര്‍ പറഞ്ഞു

No comments

Powered by Blogger.