കാര്യവട്ടത്ത് മഴ കളിക്കുന്നു; ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി20 ഫൈനൽ ആശങ്കയിൽ


തിരുവനന്തപുരം :കാര്യവട്ടത്ത്  മഴ കളിക്കുന്നു. ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി20 ഫൈനൽ  ആശങ്കയിൽ.  മഴയ്ക്ക് ശമനമില്ലാത്ത സാഹചര്യത്തില്‍ മല്‍സര നടത്തിപ്പ്                    സംശയത്തിലായിരിക്കുകയാണ്. സ്റ്റേഡിയത്തിലെ ഔട്ട് ഫീല്‍ഡും പിച്ചും പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്. മഴ മാറുകയാണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ മല്‍സരം നടത്താനുളള ക്രമീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ കെ.എസി.എ സജീകരിച്ചിട്ടുണ്ട്. 

ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മല്‍സരം നടത്തുവാന്‍ തീരുമാനിച്ചിട്ടുളളത്. വൈകീട്ട് മൂന്ന് മണിയോടെ സ്‌റ്റേഡിയത്തിനകത്തേക്ക്  കാണികളെ പ്രവേശിപ്പിച്ചിരുന്നു.45,000ത്തോളം കാണികള്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.29 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാനം അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് ആതിഥ്യം വഹിക്കുന്നത്.

No comments

Powered by Blogger.