ഐപിഎൽ നടത്തിപ്പിലെ ക്രമക്കേടിന് ബിസിസിഐക്ക് 52 കോടി രൂപ പിഴ


ക്രമവിരുദ്ധമായ രീതിയിൽ ഐ പി എല്ലിന്റെ സംപ്രേഷണാവകാശം വിറ്റ ബിസിസിഐക്ക് 52 കോടി 24 ലക്ഷം രൂപയുടെ പഴശിക്ഷ. കോമ്പറ്റീഷണൽ കമ്മീഷൻ ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചത്. ലേലത്തിൽ പങ്കെടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യ താത്പര്യത്തിന് വേണ്ടിയും ബിസിസിഐയുടെ സാമ്പത്തിക താത്പര്യത്തിന് വേണ്ടിയും ഐപിഎൽ സംപ്രേഷണാവകാശ കരാറിലെ വ്യവസ്ഥയെ ബിസിസിഐ മനപ്പൂർവം ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ച 52 കോടി 24 ലക്ഷം രൂപയെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിൽ പറയുന്നു. 2013ലും ബിസിസിഐക്ക് സിസിഐ പിഴ ശിക്ഷ വിധിച്ചിരുന്നു

No comments

Powered by Blogger.