ഇന്ത്യ 610 റൺസിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു:ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിനാഗ്പുർ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു കാര്യം ഉറപ്പ്; അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഈ മൽസരം ഇന്ത്യ തന്നെ ജയിക്കും. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ആറിന് 610 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ 405 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ്. രണ്ടു ദിവസത്തെ കളി ബാക്കി നിൽക്കെ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 384 റൺസ് പിന്നിലാണവർ.

ലഹിരു തിരിമാന്നെയും (22 പന്തിൽ ഒൻപത്), കരുണരത്‌നെയുമാണ് (30 പന്തിൽ 11) ക്രീസിലുള്ളത്. രണ്ടാം ഇന്നിങ്സിന്റെ രണ്ടാം പന്തിൽ ലങ്ക സ്കോർ ബോർഡ് തുറക്കും മുൻപേ ഓപ്പണർ സമരവിക്രമയെ (2 പന്തിൽ 0) പുറത്താക്കിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്.

No comments

Powered by Blogger.