ഞങ്ങള്‍ക്കിത് അതിജീവനത്തിന്റെ പോരാട്ടമാണ് : ലങ്കന്‍ നായകനോട് സഞ്ജു


ശ്രീലങ്കയ്‌ക്കെതിരെ സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ കളത്തിലിറങ്ങുമ്പോള്‍ അത് മലയാളികള്‍ക്ക് ചരിത്ര മുഹൂര്‍ത്തമാണ്. മലയാളി താരം സഞ്ജു സാംസണ്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ഇലവന്റെ നായക ക്യാപ്പ് അണിഞ്ഞു എന്നതാണ് അത്. കൊല്‍ക്കത്തിയിലാണ് ദ്വിദിനം പുരോഗമിക്കുന്നത്. ടോസ് നേടി ലങ്കന്‍ ടീമാണ് ബാറ്റ് ചെയ്യുന്നത്.
മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈ കളി തങ്ങള്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് സഞ്ജു വ്യക്തമാക്കിയിരുന്നു.
രംഗണ ഹെറാത്ത് ഉള്‍പ്പെടെയുള്ള ശ്രീലങ്കന്‍ ടീമിന് ഇതൊരു സന്നാഹമല്‍സരമായിരിക്കും. പക്ഷേ, ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണു ഞങ്ങളില്‍ പലര്‍ക്കും ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്. അതു ഞങ്ങള്‍ പാഴാക്കില്ല. ജയിക്കാനായി കളിക്കും
രണ്ടു മാസം മുന്‍പ് ഇന്ത്യയ്‌ക്കെതിരെ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറ്റി, മാനസിക മേധാവിത്വം വീണ്ടെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് ഈ മല്‍സരം നിര്‍ണായകമാണ്. ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉള്‍പ്പെടെ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനാണു ശ്രീലങ്കന്‍ ടീം ഇന്ത്യയിലെത്തിയത്.

No comments

Powered by Blogger.