വികാരം അടക്കിവെയ്ക്കാനായില്ല; ദേശീയഗാനത്തിനിടെ മിഴി തുടച്ച് മുഹമ്മദ് സിറാജ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നം. അത് തന്നെയായിരുന്നു ഹൈദരാബാദില്‍ നിന്നുള്ള പേസ് ബൗളര്‍ മുഹമ്മദ് സിറാജിന്റേയും സ്വപ്‌നം. ആഗ്രഹത്തിനൊത്ത് പ്രയത്‌നിച്ചതോടെ സിറാജിന്റെ ആഗ്രഹം സഫലമായി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ സിറാജ് അരങ്ങേറി. വികാരം നിയന്ത്രിക്കാന്‍ കഴിയാതെ മിഴികള്‍ തുടയ്ക്കുന്ന സിറാജിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.   ന്യൂസിലന്‍ഡിന്റെ ദേശീയ ഗാനത്തിന് ശേഷം ഇന്ത്യയുടെ ദേശീയ ഗാനം ആരംഭിച്ചപ്പോഴാണ് വികാരം നിയന്ത്രിക്കാന്‍ കഴിയാതെ സിറാജ് കരഞ്ഞത്. മിഴികള്‍ തുടയ്ക്കുന്ന സിറാജിനെ ക്യാമറ കണ്ണുകള്‍ ഫോക്കസ് ചെയ്തു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ സിറാജിന് പ്രോത്സാഹനവുമായി രംഗത്തെത്തി.  ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് ക്യാപ്പ് നല്‍കി സിറാജിനെ ടീമിലേക്ക് സ്വാഗതം ചെയ്തത്

No comments

Powered by Blogger.