ഉപജില്ലാ കലോത്സവ നഗരിക്ക്‌ സമീപം അധ്യാപകന് മർദനമേറ്റു

ചൊക്ലി: രാമവിലാസം എച്ച്.എസ്.എസിൽ നടക്കുന്ന ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ അധ്യാപകന് മർദനമേറ്റു. പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസ്.എസ്. സ്കൗട്ട് അധ്യാപകനും പരിചമുട്ടുകളി പരിശീലകനുമായ കെ.പി.ശ്രീധരനാണ് (49) മർദനമേറ്റത്.ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
 ഓരോ വർഷവും 3000 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം. ആ വിദ്യാലയത്തിൽ താൻ പഠിപ്പിക്കാത്ത കുട്ടികൾക്കടക്കം മുഴുവൻ പേർക്കും പഠിച്ചു കൊണ്ടിരിക്കുമ്പോൾ ശത്രുവും (അച്ചടക്കത്തിന്റെ കാര്യത്തിലെ പേടി സ്വപ്നം) പഠിച്ചിറങ്ങിയാൽ പ്രിയപ്പെട്ട അധ്യാപകനുമാവുക( എന്റെ നന്മക്കായിരുന്നു സാർ അങ്ങനെ ചെയ്തതെന്ന തിരിച്ചറിവ്) ഇതാണ് ശ്രീധരൻ മാസ്റ്റർ.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റ‍ഡിയിലെടുത്തു. 15 ആളുകളുടെ പേരിൽ കേസെടുത്തു.
വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ അധ്യാപകൻ ഇടപെട്ടിരുന്നു. പിന്നീട് സ്വന്തം സ്കൂളിലെ വിദ്യാർഥികളുമായി മടങ്ങവേ മൂന്നംഗസംഘം മർദിക്കുകയായിരുന്നു. മർദനവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചൊക്ലി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. ലഹരി ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് വിദ്യാർഥിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.  


അധ്യാപകന് മർദനമേറ്റതിനെത്തുടർന്ന് സംഘാടകസമിതിയുടെ നേതൃത്വത്തിൽ കലോത്സവ നഗരിയിൽ പ്രതിഷേധയോഗം ചേർന്നു.  രാമവിലാസം എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.വിനോദൻ, പ്രഥമാധ്യാപകൻ കെ.ഹരീന്ദ്രനാഥ്, എൻ.എ.എം.എച്ച്.എസ്.എസ്. പ്രഥമാധ്യാപകൻ എൻ.പദ്‌മനാഭൻ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി രാത്രി ഏഴരമുതൽ ഒരുമണിക്കൂർ മുഴുവൻ വേദികളിലെയും മത്സരങ്ങൾ നിർത്തിെവച്ചു.


ഓരോ വർഷവും 3000 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം. ആ വിദ്യാലയത്തിൽ താൻ പഠിപ്പിക്കാത്ത കുട്ടികൾക്കടക്കം മുഴുവൻ പേർക്കും പഠിച്ചു കൊണ്ടിരിക്കുമ്പോൾ ശത്രുവും (അച്ചടക്കത്തിന്റെ കാര്യത്തിലെ പേടി സ്വപ്നം) പഠിച്ചിറങ്ങിയാൽ പ്രിയപ്പെട്ട അധ്യാപകനുമാവുക( എന്റെ നന്മക്കായിരുന്നു സാർ അങ്ങനെ ചെയ്തതെന്ന തിരിച്ചറിവ്) ഇതാണ് ശ്രീധരൻ മാസ്റ്റർ. അത്തരത്തിലുള്ള ഒരധ്യാപകനെ സബ് ജില്ലാ കലോത്സവ വേളയിൽ മർദിച്ച സാമൂഹ്യ ദ്രോഹികളെ പൊതു സമൂഹം ഒറ്റപ്പെടുത്തുക. ഒരു രാഷ്ട്രീയ പാർട്ടിയും അത്തരത്തിലുള്ളവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കട്ടെ.

 വിദ്യാത്ഥികൾക്ക് പുസ്തകതാൾ മാത്രമല്ല വിദ്യാഭ്യാസം എന്ന തിരിച്ചറിവുണ്ടാക്കിയ വന്ദ്യ ഗുരു

No comments

Powered by Blogger.