ഹാദിയയെ സ്വാതന്ത്രയാക്കി കോടതി :പഠനം തുടരാം

ന്യൂഡൽഹി∙ തന്റെ മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്നു നിലപാടു വ്യക്തമാക്കി ഹാദിയ സുപ്രീംകോടതിയിൽ.   തനിക്കു സ്വാതന്ത്ര്യം വേണം, പഠനം പൂർത്തിയാക്കാൻ അനുവദിക്കണം, മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാതെയാണു വീടുവിട്ടത്– സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മറുപടിയായി ഹാദിയ പറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സുപ്രീംകോടതിയോടു നിലപാടു വ്യക്തമാക്കിയത്‌ .ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത് ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു
അതേസമയം, ഭർത്താവ് ഷഫിൻ ജഹാനെ രക്ഷകർത്താവാക്കണമെന്ന ആവശ്യവും അദേഹത്തോടൊപ്പം പോകണമെന്ന ആവശ്യവും സുപ്രീംകോടതി തൽക്കാലം അനുവദിച്ചില്ല. മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ പോകാണമെന്ന ആവശ്യവും തള്ളി. ഹാദിയ ആദ്യം പഠനം പൂർത്തിയാക്കുകയാണ് വേണ്ടത്. ഹാദിയയെ ഒരു ഡോക്ടറായി കാണാനാണ് ആഗ്രഹിക്കുന്നത്. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളജ് ഡീൻ ആയിരിക്കും തൽക്കാലം ഹാദിയയുടെ രക്ഷകർത്താവ്. ഹാദിയയുടെ സുരക്ഷാ ചുമതല തമിഴ്നാട് സർക്കാരിനായിരിക്കും. ഡൽഹിയിൽനിന്നും സേലത്തെ കോളജിലേക്കു പോകാം. യാത്രാ സൗകര്യം സർക്കാർ ഒരുക്കണം. പഠനം പൂർത്തിയാക്കാൻ കോളജിന്റെ ഹോസ്റ്റൽ സൗകര്യം അനുവദിക്കണം. ഹൗസ് സർജൻസി പൂർത്തിയാക്കണം –സുപ്രീംകോടതി വ്യക്തമാക്കി.

ഷഫിൻ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച കേസ് ജനവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കുന്ന നടപടികളിലേക്കും സുപ്രീംകോടതി കടന്നില്ല.

പഠനം സർക്കാരിന്റെ ചെലവിൽ വേണമോയെന്ന ചോദ്യത്തിനു ഭർത്താവ് ഷഫിൻ ജഹാനു തന്റെ പഠനചെലവു വഹിക്കാൻ കഴിയുമെന്നു ഹാദിയ മറുപടി നൽകിയിരുന്നു. ഭർത്താവാണു തന്റെ രക്ഷകർത്താവ്. സർക്കാർ ചെലവിൽ പഠനം പൂർത്തിയാക്കാനില്ലെന്നും ഹാദിയ വ്യക്തമാക്കി. ഷഫിൻ തന്റെ ഭർത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മാധ്യമപ്രവർത്തരോടു ഹാദിയ പറഞ്ഞിരുന്നു.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു. അടച്ചിട്ട മുറിയിൽ മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതിയുടെ തീരുമാനം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതിയിൽ നടപടികൾ തുടങ്ങിയത്.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ഹർജിയാണു കോടതി ആദ്യം പരിഗണിച്ചത്. പിതാവിന്റെ ആവശ്യത്തെ എൻഐഎയും പിന്തുണച്ചിരുന്നു.

No comments

Powered by Blogger.