പട്ടാപ്പകല്‍ കടയില്‍ മോഷണം നടത്തിയയാള്‍ പിടിയില്

 ചക്കരക്കല്ല്: കടയില്‍നിന്ന് പകല്‍ 35,000 രൂപ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. പൊതുവാച്ചേരി നായര്‍ കോളനിയിലെ ജക്കു എന്ന ജഫ്‌നാസ് (28) ആണ് ചക്കരക്കല്ല് പോലീസിന്റെ പിടിയിലായത്.

ചക്കരക്കല്ല് പ്രിന്‍സിപ്പല്‍ എസ്.ഐ.പി.ബിജുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 25-നാണ് സംഭവം. ചക്കരക്കല്ലിലെ ഒരു കടയില്‍ പകല്‍ സമയത്ത് കയറി മേശവലിപ്പില്‍ സൂക്ഷിച്ച 35,000 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. കടയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കി വെച്ചതായിരുന്നു പണം. തുക മോഷ്ടിച്ചശേഷം തൊട്ടടുത്ത കടയില്‍ കയറിയ ഇയാള്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി. തുടര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ അവിടെത്തന്നെ ഏല്പിച്ചു.

രാത്രി വീട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്നീടാണ് പോലീസ് പിടികൂടിയത്. പോലീസ് ഇയാളെ കടയിലെത്തിച്ചു തെളിവെടുപ്പും നടത്തി. സിറ്റി സ്റ്റേഷന്‍ പരിധിയിലും ചക്കരക്കല്ല് സ്റ്റേഷന്‍ അതിര്‍ത്തിയിലും നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

No comments

Powered by Blogger.