അഴീക്കോട് പെയിൻ & പാലിയേറ്റീവ് കെയറിന്റെ സഹായ ഹസ്തം         സി. എച്. സി. അഴീക്കോടും,  അഴീക്കോട്  ഗ്രാമപഞ്ചായത്തും  ചേർന്ന് നടത്തുന്ന പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഹോം കെയറിൽ അഴീക്കോട് ചക്കരപ്പാറയിലുള്ള സുനിൽ കുമാർ (49) വയസ്സ്  കുന്നുംപുറത്തു ഹൌസ് കല്ലടത്തോട് എന്ന യുവാവിന് പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ ശ്രമഫലമായി വായ്പ്പറമ്പിലുള്ള പൂവ്വേൻ സുരേശൻ എന്നവരിൽ നിന്നും ലഭിച്ച ധനസഹായത്തിൽ നിന്നും ഈ നിർധന കുടുംബത്തിന് ഒരു ചൂരൽ കസേര നൽകുന്നു. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി. പ്രസന്ന, ഹെൽത്ത്‌ സൂപ്പെർ വൈസർ ഹരീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു.  ചടങ്ങിൽ ജെ എച് ഐ കൃഷ്ണകുമാർ VIII വാർഡ് മെമ്പർ പി. സിന്ധു,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രൂപ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കെ. മിനി, VIII വാർഡ് സി. പി.എം. ബ്രാഞ്ച് സെക്രട്ടറി സനൂപ്, പാലിയേറ്റീവ് പ്രവർത്തകരായ എ. സതീശൻ,  കെ. ജയശ്രീ,  ആശാവർക്കർ ലത എന്നിവർ പങ്കെടുത്തു.

No comments

Powered by Blogger.