അംഗ പരിമിതരായ 24 പേർക്ക് ഇന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. AKWRF ന്റെ നിരന്തരമായ ഇടപെടലുകൾ ഫലം കണ്ടു.

കണ്ണൂർ ജില്ലാ കളക്ടറുടെ താൽപര്യപ്രകാരം അംഗ പരിമിതർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിഭിക്കാനായി ഇന്ന് 24 പേർ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായി വിജയിച്ചു. വർഷങ്ങളായി അംഗപരിമിതർക്ക് ലഭിക്കേണ്ട ഡ്രൈവിംഗ് ലൈസൻസിനായി ഓഫീസുകൾ കയറിയിറങ്ങിയവർക്ക് വലിയൊരാശ്വാസമായി മാറി AKWRF.
ടെസ്റ്റ് ഗ്രൗണ്ടിൽ  ഭാരവാഹികളായ നാസർ,
ബാബു , സുകുമാരൻ, അസ്കർ രാജീവൻ, ശിവൻ, സുനന്ത് എന്നിവരും സന്നിഹിതരായിരുന്നു. ഇതിന് വേണ്ടി സഹകരിച്ച ഉദ്യോഗസ്ഥർക്കും മറ്റ് ജനപ്രതിനിധികൾക്കും AKWRF ഉം ലൈസൻസ് നേടാൻ കഴിഞ്ഞവരും നന്ദി അറിയിച്ചു.

No comments

Powered by Blogger.